കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ ജാഥയ്ക്ക് 15ന് ചുങ്കക്കുന്നിൽ സ്വീകരണം
1599013
Sunday, October 12, 2025 1:33 AM IST
കൊട്ടിയൂർ: കത്തോലിക്കാ കോൺഗ്രസ് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് 15ന് ചുങ്കക്കുന്നിൽ സ്വീകരണം നൽകും.
ഭരണഘടന സംരക്ഷിക്കുക, വന്യമൃഗ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുക, കാർഷികോത്പന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പാക്കുക, വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.
15 ന് രാവിലെ 7.30 ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളി ഫൊറോനയിലെ വിവിധ ഇടവകകളുടെ നേത്യത്വത്തിൽ സ്വീകരണം നൽകുമെന്ന് കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് മേഖലാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫൊറോന വികാരി ഫാ. പോൾ കൂട്ടാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 101 അംഗ സംഘാടകസമിതി രൂപികരിച്ചു.
ഫാ. പോൾ കൂട്ടാല -രക്ഷാധികാരി, ഫാ. ടോമി പുത്തൻപുരക്കൽ -ചെയർമാൻ , മാത്യു കൊച്ചുതറയിൽ -കൺവീനർ), ജിൽസ് മേക്കൽ, ജോൺസ് തൊട്ടിയിൽ, പോൾ ചീരം വേലിയിൽ, സാലി കണ്ണന്താനം, ബിജു പൂയ്കുന്നേൽ -വൈസ് ചെയർമാൻമാർ, സിസ്റ്റർ ജിൻസി പോൾ എസ്എച്ച് , സിസ്റ്റർ വിമല എസ്സി, ജോർജ് കോട്ടൂർ, ജോസ് നമ്പേലിൽ, ത്രേസ്യാകുട്ടി കോടിയാടൻ, മിനി കൊട്ടാരത്തിൽ, ജെയ്സൺ നിരപത്ത്, ജോസഫ് കുടാച്ചിറ, ജോസഫ് ആഞ്ഞിലിവേലിൽ, സോണി പൂത്തറ, ജോജി പുന്നാട, ഷാജി തെങ്ങുംപള്ളിൽ, ജിം നമ്പൂടാകം, ഷാജു കുന്നേൽ, വിൻസൻ കണ്ണംപള്ളിൽ, വിൽസൺ വാഹനി, സജി ആനിത്തോട്ടം എന്നിവർ വിവിധ കമ്മിറ്റി അംഗങ്ങളായി 101 അംഗ സംഘാടക സമിതി രൂപികരിച്ചു.
പത്രസമ്മേളനത്തിൽ ഫാ. ടോമി പുത്തൻപുര , മാത്യു കൊച്ചുതറയിൽ, ജോൺസ് കുര്യാക്കോസ്, ജിൽ മേക്കൽ, ജോസഫ് ആഞ്ഞിലിവേലിൽ എന്നിവർ പങ്കെടുത്തു.