ഉളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
1599008
Sunday, October 12, 2025 1:33 AM IST
മട്ടന്നൂർ: ഉളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മട്ടന്നൂർ - ഇരിട്ടി റൂട്ടിൽ ഉളിയിൽ പാലത്തിന് സമീപമായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്നെത്തിയ കാർ ഉളിയിൽ പാലത്തിന് സമീപത്തെ പടിക്കച്ചാൽ റോഡിലേക്ക് കയറുന്നതിനിടെ മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മരത്തി ൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉളിയിൽ പാലത്തിന് സമീപം നിരവധി അപകടങ്ങളാണ് അടുത്തകാലത്തായി നടന്നത്. നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു.