കർഷക കോൺഗ്രസ് പ്രവർത്തക കൺവൻഷൻ നടത്തി
1599793
Wednesday, October 15, 2025 1:56 AM IST
ശ്രീകണ്ഠപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കർഷകർ നിർണായക ശക്തിയാവുമെന്നും കർഷകരോഷം ആളിക്കത്തുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എം.ഒ. മാധവൻ. ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ കർഷക കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കർഷക കോൺഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തിൽ 18 ന് ചെറുപുഴയിൽ നിന്ന് ആരംഭിക്കുന്ന കർഷകപ്രതിഷേധ വാഹനജാഥ മലയോര മേഖലയ്ക്ക് പുതിയ ഒരനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജാഥ ചെറുപുഴയിൽ രാവിലെ 9.30ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടം ചെയ്യും. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിന് ഇരിട്ടിയിൽ നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
നിയോജക മണ്ഡലം പ്രസിഡന്റ് റോയി ഈറ്റയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് ജോസ് പൂമല മുഖ്യപ്രഭാഷണം നടത്തി. എം.ഒ. ചന്ദ്രശേഖരൻ, എ.ജെ. തോമസ്, എം.വി. ശിവദാസൻ, ജോണി മുണ്ടയ്ക്കൽ, സെബാസ്റ്റ്യൻ വിലങ്ങോലി, അലക്സാണ്ടർ കുഴിയാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.