പുര കത്തുന്പോൾ കഴുക്കോൽ മോഷണം !
1599276
Monday, October 13, 2025 2:01 AM IST
തളിപ്പറമ്പ്: തളിപ്പറന്പിൽ തീപിടിത്തമുണ്ടായ സമയത്ത് സൂപ്പർ മാർക്കറ്റിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചതായി പരാതി. അന്നു വൈകുന്നേരം അഞ്ചോടെ നബ്രാസ് സൂപ്പർ മാർക്കറ്റിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്.
പർദ ധരിച്ച ഒരു സ്ത്രീ സാധനങ്ങൾ ഒരു സഞ്ചിയിൽ എടുത്ത് വയ്ക്കുന്ന ദൃശ്യങ്ങൾ ഷോപ്പിലെ സിസി ടിവിയിൽനിന്നു ലഭിച്ചു. പതിനായിരം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതായാണ് പരാതി. വൈകുന്നേരം അഞ്ചോടെയായിരുന്നു തീപിടിത്തമുണ്ടായത്.