ഭിന്നശേഷി പ്രതിഭാ സംഗമം സമാപിച്ചു
1599275
Monday, October 13, 2025 2:01 AM IST
കണ്ണൂർ: സംഗീതം മനസിനെ മാത്രമല്ല, ശാരീരിക വൈകല്യത്തെ പോലും തരണം ചെയ്യുന്ന മരുന്നായി പലപ്പോഴും മാറിയിട്ടുണ്ടെന്ന് പ്രമുഖ ഗാനരചതിയാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. വർത്തിക്കുന്നു തിരമാല -സിനാൻ ഡിഫറന്റ്ലി ഏബിൾഡ് ചിൽഡ്രൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന ഭിന്നശേഷി പ്രതിഭാ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കൈതപ്രം.
പ്രതികൂലമായ സാഹചര്യത്തിൽ പടവെട്ടിയാണ് ജീവിതത്തിൽ വിജയിക്കേണ്ടത്. അതാണ് മഹത്തരം. അതിനു തെളിവാണ് ഇവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാരെന്നും കൈതപ്രം പറഞ്ഞു. 600 ഓളം ഭിന്നശേഷി പ്രതിഭകളും അവരുടെ രക്ഷിതാക്കളും രണ്ടുദിവസമായി നടന്ന പരിപാടിയിൽ പങ്കെടുത്തു.
ചിത്രശലഭം രണ്ടാം ദിവസം കലാപരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം അഴീക്കോട് എംഎൽഎ കെ.വി. സുമേഷ് നിർവഹിച്ചു. വർണശലഭം രക്ഷാകൃത സംഗമവും ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. സജീവൻ ചെല്ലൂർ, ഡോ. അമർ രാമചന്ദ്രൻ, മനോജ്കുമാർ, ഡോ. സുരേഷ് ഗുപ്തൻ തുടങ്ങിയവർ പ്രസംഗിച്ചു.