ദീപികയിൽ ഓണാഘോഷം
1588837
Wednesday, September 3, 2025 1:40 AM IST
കണ്ണൂർ: ദീപിക കണ്ണൂർ യൂണിറ്റിൽ നടന്ന ഓണാഘോഷം തലശേരി അതിരൂപത മുഖ്യവികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. നന്മയുടെ രൂപത്തിൽ വരുന്ന തിന്മയുടെ ശക്തികളെ തിരിച്ചറിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
നന്മ തിന്മകളേയും കപടവേഷധാരികളേയും തിരിച്ചറിയണം. ഓണത്തിന്റെ സമത്വ സുന്ദരമായ സ്വപ്നം നിലനിർത്തണം. നാനാജാതി മതസ്ഥർ ഒന്നിച്ചു കഴിയാനുള്ള ആഹ്വാനമാണ് ഓണം നൽകുന്നത്. പ്രതിലോമ ശക്തികളെ മറികടക്കാൻ വലിയ കൃപാകടാക്ഷം ആവശ്യമാണെന്നും മോൺ.ആന്റണി മുതുകുന്നേൽ പറഞ്ഞു.
കണ്ണൂർ ഹോളി ഫാമിലി ഇടവക വികാരി ഫാ. മാത്യു നരിക്കുഴി അധ്യക്ഷത വഹിച്ചു. എജിഎം സർക്കുലേഷൻ ജോർജ് തയ്യിൽ, എജിഎം മാർക്കറ്റിംഗ് ജോസ് ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. റെക്സി എം. ഐപ്പ് പ്രാർഥനാഗീതം ആലപിച്ചു.
കണ്ണൂർ യൂണിറ്റ് റഡിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ സ്വാഗതവും അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ നന്ദിയും പറഞ്ഞു.
ജീവനക്കാരുടെ കലാപരിപാടികളും മത്സരങ്ങളും ഓണസദ്യയും നടത്തി. ഉന്നതവിജയം നേടിയ ദീപിക ജീവനക്കാരുടെ മക്കളെ ആദരിച്ചു.