പാ​പ്പി​നി​ശേ​രി: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​സി​സി​പി​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സാം​സ്കാ രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ന് മാ​നേ​ജ്മെ​ന്‍റി​ൽ ഡോ​ക്ട​റേ​റ്റ്. കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. "Role of Employee Benefit systems in enhancing organisational efficiency: Evidence from PSUs of Kerala "എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം.

കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​വും അ​തി​ലൂ​ടെ പൊ​തു​മേ​ഖ​ല​യു​ടെ ശ​ക്തി​യും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ഉ​ദ്യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​ഠ​നം. ആ​റു​വ​ർ​ഷ​മാ​യി മം​ഗ​ളൂ​രു ശ്രീ​നി​വാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ റി​സേ​ർ​ച്ച് സ്കോ​ള​റാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ഭ​ര​ണ​സ​മി​തി​യു​ടെ​യും പി​ന്തു​ണ​യോ​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ത​ന്നെ മി​ക​ച്ച പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യി വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടി നേ​തൃ​പാ​ട​വ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. ഭാ​ര്യ: ഡോ. ​അ​നു​പ​മ (ക​ണ്ണൂ​ർ ഡ​യ​റ്റ് ല​ക്ച​റ​ർ), മ​ക്ക​ൾ: തേ​ജ​സ്വി​നി (എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി), സൂ​ര്യ​തേ​ജ​സ് (സി​എ വി​ദ്യാ​ർ​ഥി, പാ​ല​ക്കാ​ട്) .