വിധവകളെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തണം: വിധവ സംരക്ഷണ സമിതി
1588138
Sunday, August 31, 2025 6:57 AM IST
ചെമ്പേരി: വിധവകൾ ഗൃഹനാഥരായ റേഷൻ കാർഡുകൾ ബിപിഎൽ ആക്കി മാറ്റണമെന്നും വിധവ പെൻഷൻ അയ്യായിരം രൂപയാക്കി വർധിപ്പിക്കുക, മുഴുവൻ വിധവകൾക്കും പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടൻ നടപ്പാക്കണമെന്നും കേരള വിധവ സംരക്ഷണ സമിതി.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി ഒരുലക്ഷം ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പ് ശേഖരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ചെമ്പേരിയിൽ നടന്ന ചടങ്ങിൽ കേരളാ മീഡിയ പേഴ്സൺ യൂണിയൻ (കെഎംപിയു) ഇരിട്ടി മേഖലാ പ്രസിഡന്റ് തോമസ് അയ്യങ്കാനാൽ നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറി സാവിത്രി ശ്രീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ വി.ഡി. ബിന്റോ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ലില്ലിക്കുട്ടി, ജിനേഷ് കാളിയാനിയിൽ, ശാരദ വാതിൽമട, ലളിത പയ്യാവൂർ, തങ്കമ്മ കുര്യൻ, മിനി കിളിയന്തറ, വസന്ത ഇരിട്ടി, രാധ പയ്യാവൂർ, മേരി മാത്യു കിടാരത്തിൽ എന്നിവർ പ്രസംഗിച്ചു.