സംസ്ഥാന വയോസേവന അവാർഡ്
1588136
Sunday, August 31, 2025 6:57 AM IST
കണ്ണൂർ: വയോജന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ "സംസ്ഥാന വയോസേവന അവാർഡ് 2025'ന് നാമനിർദേശം ക്ഷണിച്ചു.
വയോജന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച കോർപറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, എൻജിഒ, മെയിന്റനൻസ് ട്രിബ്യൂണൽ, ഗവ. വൃദ്ധസദനം, കായികതാരം, കല, സാഹിത്യ, സാംസ്കാരിക മേഖലയിലെ പ്രവർത്തനം, ആജീവനാന്ത ബഹുമതി മേഖലകളിലാണ് പുരസ്കാരം.
ഓരോ വിഭാഗത്തിലുമുള്ള നിർദിഷ്ട മാനദണ്ഡ പ്രകാരമാണ് അപേക്ഷിക്കേണ്ടത്. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മെയിന്റനൻസ് ട്രിബ്യൂണൽ എന്നീ വിഭാഗങ്ങളിലുള്ള അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർക്ക് നേരിട്ടാണ് നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 12. കൂടുതൽ വിവരങ്ങൾക്ക്: www. swd kerala. gov.in, ഫോൺ: 0497 2997811.