മടപ്പുരച്ചാൽ പരിശുദ്ധ വേളാങ്കണ്ണി മാതാ പള്ളി തിരുനാൾ നാളെ മുതൽ
1587782
Saturday, August 30, 2025 2:09 AM IST
പേരാവൂർ: മടപ്പുരച്ചാൽ പരിശുദ്ധ വേളാങ്കണ്ണി പള്ളിയിൽ തിരുനാളും എട്ടുനോന്പാചരണവും നാളെ മുതൽ സെപ്റ്റംബർ എട്ടുവരെ നടക്കും. നാളെ മുതൽ സെപ്റ്റംബർ എട്ടുവരെ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. മാത്യു പാലമറ്റം, ഫാ. തോമസ് പട്ടാകുളം, ഫാ. അരുൺ നട്ടാലിൽ ഒഎഫ്എം, ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ഫാ. ജോൺ പൊന്നന്പേൽ, ഫാ. മാത്യു പുതുക്കാട്ടുചിറ, ഫാ. ക്രിസ്റ്റോ കാരക്കാട്ട് ഐഎസ്സിഎച്ച്, റവ.ഡോ. തോമസ് കൊച്ചുകരോട്ട്, റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
ദിവസവും ഉച്ചകഴിഞ്ഞ് 3.45ന് ആരാധന, ജപമാല, വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, ആറിന് ലദീഞ്ഞ്, നൊവേന, മെഴുകുതിരി പ്രദക്ഷിണം. എട്ടിന് തിരുനാൾ ദിനത്തിൽ രാവിലെ 8.30ന് ആരാധന, ജപമാല, ഒന്പതിന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം. 12ന് സമാപന ആശീർവാദം, പാച്ചോർ നേർച്ച. തിരുക്കർമങ്ങൾക്കുശേഷം ദിവസവും വാഹന സൗകര്യം ഉണ്ടായിരിക്കും.