കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം: എകെസിസി
1588286
Monday, September 1, 2025 12:58 AM IST
ചുങ്കക്കുന്ന്: ക്രൈസ്തവ സമുദായത്തിന്റെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ചു സമർപ്പിച്ച കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചുങ്കക്കുന്ന് മേഖല സമ്മേളനം ആവശ്യപ്പെട്ടു. മേഖലയിലെ ഒന്പത് ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
എകെസിസി മാനന്തവാടി രൂപത പ്രസിഡന്റ് ജോൺസൻ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ചുങ്കക്കുന്ന് ഫോറോന വികാരി ഫാ. പോൾ കൂട്ടാല യോഗം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ അമുഖ പ്രഭാഷണം നടത്തി. മേഖലാ ഡയറക്ടർ ഫാ. ടോമി പുത്തൻപുരക്കൽ, രൂപത കമ്മിറ്റി അംഗം ജിൽസ് മേയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കത്തോലിക്കാ കോൺഗ്രസ് ചുങ്കക്കുന്ന് മേഖല ഭാരവാഹികളായി മാത്യു കൊച്ചുതറ-പ്രസിഡന്റ് ജോസ് നമ്പേലിൽ, സാലി കണ്ണന്താനം-വൈസ് പ്രസിഡന്റുമാർ, ജോൺസ് തൊട്ടിയിൽ-ജനറൽ സെക്രട്ടറി, ത്രേസ്യകുട്ടി കൊടിയാടൻ, മിനി കൊട്ടാരം-ജോയിന്റ് സെക്രട്ടറിമാർ, പോൾ ചീരംവേലി-ട്രഷറർ, ജോർജ് കോട്ടൂർ, സോണി പൂത്തറ, ജോസഫ് ആഞ്ഞിലിവേലി, ജോസഫ്, ജിം മാത്യു നമ്പുടാകം, ജയ്സൻ നിരപ്പത്ത്, ഷാജി തെങ്ങുംപള്ളി-ഭരണസമിതിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.