ലഹരി കടത്ത് : കൂട്ടുപുഴയിൽ എക്സൈസ് പരിശോധന
1588148
Sunday, August 31, 2025 6:57 AM IST
ഇരിട്ടി: ഓണം ഉത്സവ സീസൺ പ്രമാണിച്ച് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴ അതിർത്തിയിൽ കേരള, കർണാടക എക്സൈസ് സംഘത്തിന്റെ സംയുക്ത പരിശോധന നടത്തി. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കർണാടകയിൽ നിന്ന് മാക്കൂട്ടം ചുരം പാത വഴി കൂട്ടുപുഴയിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങളും ബസുകൾ ഉൾപ്പെടെയുള്ള യാത്രവാഹനങ്ങളും സംയുക്തമായി പരിശോധിച്ചു.
കൂട്ടുപുഴ പാലത്തിന്റെ ഇരുഭാഗങ്ങളിൽ നിന്നുമാണ് പരിശോധന നടത്തിയത്. ഇതോടൊപ്പം അതിർത്തിയിലെ പോലീസ് എയിഡ് പോസ്റ്റിലും എക്സൈസ് ചെക്ക് പോസ്റ്റിലും പരിശോധന ഉണ്ടായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്ത്, എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിൻ, ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് (കർണാടക) വി. ചന്ദ്രപ്പ, എക്സൈസ് ഇൻസ്പെക്ടർമാരായ എ. മഞ്ജു, ചേതൻ, (കർണാടക) സബ് ഇൻപെക്ടർമാരായ ആർ. മോഹൻ, ചന്ദ്ര, കേശവ ഗണേശ (കർണാടക) എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം സേനാംഗങ്ങൾ പങ്കെടുത്തു.