"പ്രജ്യോതി' പദ്ധതി രണ്ടാംഘട്ടം തുടങ്ങി
1588284
Monday, September 1, 2025 12:58 AM IST
ശ്രീകണ്ഠപുരം: നഗരസഭയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ സാമ്പത്തിക സാക്ഷരത എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന "പ്രജ്യോതി' പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കമായി. പന്ന്യാൽ ലിസിഗിരി അങ്കണവാടിയിൽ നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ എ. ഓമന അധ്യക്ഷത വഹിച്ചു.
പന്ന്യാൽ എഡിഎസ് പ്രസിഡന്റ് എൽസമ്മ, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ്, റോസമ്മ ജോസഫ് മലയിക്കൽ എന്നിവർ പ്രസംഗിച്ചു. അഖിൽ ഉളിയിൽ, പി.പി. പ്രണവ്, സി.ജി. അതുൽകൃഷ്ണ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
സാമൂഹിക വികസന രംഗത്ത് നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ പ്രമുഖ സോഷ്യൽ എൻജിനിയറിംഗ് കൂട്ടായ്മയായ വീ കാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പിലാക്കുന്നത്.