ദേശീയ ശാസ്ത്ര സെമിനാർ നടത്തി
1588287
Monday, September 1, 2025 12:58 AM IST
ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പത്താം വാർഷികത്തിന്റെ ഭാഗമായി ദേശീയ ശാസ്ത്ര സെമിനാർ "യുറേക്ക നെക്സസ് 25' സംഘടിപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുവ ശാസ്ത്രജ്ഞന്മാരായ ഡോ. കാന സുരേശൻ (ഐസർ തിരുവനന്തപുരം) , ഡോ. മുഹമ്മദ് മുസ്തഫ (ഐസർ പൂനെ), ഡോ. സുധീഷ് കുമാർ രാധാകൃഷ്ണൻ (ഐസർ പൂനെ), ഡോ. പി.വി. ഷിബു (ഗവ. ബ്രണ്ണൻ കോളജ് തലശേരി) എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. സോണി വടശേരിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സ്കൂളിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള പത്തിന പരിപാടികളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ്, പിടിഎ പ്രസിഡന്റ് ബെന്നി പുതിയാമ്പുറം, സ്കൂൾ പ്രിൻസിപ്പൽ പി.കെ. ബാബു, കെ.എം. ബെന്നി എന്നിവർ പ്രസംഗിച്ചു. ഇരിട്ടി സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 140 കുട്ടികൾ ശാസ്ത്ര സെമിനാറിൽ പങ്കെടുത്തു.