നെടുങ്ങോം സ്കൂളിൽ എസ്പിസി ഓണം ക്യാമ്പ് നടത്തി
1588141
Sunday, August 31, 2025 6:57 AM IST
പയ്യാവൂർ: നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓണം ക്യാമ്പ് "പൂത്തുമ്പികൾ' സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം എസ്എച്ച്ഒ ടി.എൻ. സന്തോഷ് കുമാർ ക്യാമ്പിന് തുടക്കം കുറിച്ച് പതാക ഉയർത്തി.
ശ്രീകണ്ഠപുരം നഗരസഭ വാർഡ് കൗൺസിലർ വി.സി. രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എസ്പിസി കമ്യൂണിറ്റി പോലീസ് ഓഫീസർ എ.വി. രതീഷ് ആമുഖ പ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു, മുഖ്യാധ്യാപിക പി.എൻ. ഗീത, ജൂണിയർ കേഡറ്റ് ദേവ്താര എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന്റെ ഭാഗമായി സൈബർ സുരക്ഷ, ഫസ്റ്റ് എയ്ഡ്, മോട്ടിവേഷൻ ക്ലാസുകൾ, തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ ദുരന്തനിവാരണ ബോധവത്കരണം, യോഗ പരിശീലനം, ഫീൽഡ് വിസിറ്റ് എന്നിവയും നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കേഡറ്റുകൾ അത്തപ്പൂക്കളം ഒരുക്കി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.