ആയുഷ് കായകല്പ് അവാര്‍ഡ് ഏറ്റുവാങ്ങി
1588147
Sunday, August 31, 2025 6:57 AM IST
ഇരിട്ടി: പായം സർക്കാർ ഹോമിയോ ആശുപത്രിക്ക് ലഭിച്ച ആയുഷ് കായകല്പ് അവാര്‍ഡ് ഡോ. പി. നിഷ, പായം പഞ്ചായത്ത് അംഗങ്ങളായ വി. പ്രമീള, ബിജു കോങ്ങാടന്, പി. പങ്കജാക്ഷി, സൂര്യ എന്നിവര്‍ ചേര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി.
സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവിനാണ് പായം സർക്കാർ ഹോമിയോ ആശുപത്രിയ്ക്ക് പ്രഥമ സംസ്ഥാന ആയുഷ് കായകല്പ് പുരസ്കാരം ലഭിച്ചത്.
യോഗ ഹാൾ, മാതൃക ഔഷധ സസ്യ ഉദ്യാനം, പൂന്തോട്ടം, ശുചിത്വം തുടങ്ങി വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങളും മെഡിക്കൽ ക്യാമ്പ്, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, കിടപ്പ് രോഗികളെ സന്ദർശിക്കൽ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ അവാർഡിന് പരിഗണിച്ചിരുന്നു.