ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
1588149
Sunday, August 31, 2025 6:57 AM IST
ഇരിട്ടി: ആറളംഫാം കോട്ടപ്പാറയിൽ അവശനിലയിൽ കണ്ടെത്തിയ മൂന്ന് വയസുള്ള കുട്ടിയാന ചരിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടിയാനയ്ക്ക് ഇന്നലെ വിദഗ്ധ ചികിത്സ ആരംഭിക്കാനിരിക്കെയാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് ആന ചരിഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം പട്രോളിംഗ് നടത്തുന്നതിനിടെയാണ് കോട്ടപ്പാറ ജലനിധി ടാങ്കിന് സമീപം അവശനിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. സമീപത്തായി കാട്ടാനയുടെ അസ്ഥികളും ചിതറിയ നിലയിലുണ്ടായിരുന്നു. നിലമ്പൂർ സൗത്ത് ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ശ്യാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കുട്ടിയാനയുടെ പോസ്റ്റുമോർട്ടം നടത്തി.