ലോക പാമ്പ് ദിനം: ബോധവത്കരണം സംഘടിപ്പിച്ചു
1588282
Monday, September 1, 2025 12:58 AM IST
കണ്ണൂർ: ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് പയ്യന്നൂർ നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ സഹകരണത്തോടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. ജയ അധ്യക്ഷയായി. പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ, അശാസ്ത്രീയമായ ചികിത്സ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള ബോധവത്കരണം ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് ബോധവത്കരണം.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.വി. സനൂപ്കൃഷ്ണൻ, റിയാസ് മാങ്ങാട് എന്നിവർ കേരളത്തിലെ പാമ്പുകളെക്കുറിച്ചും മറ്റ് മുൻകരുതലുകളെക്കുറിച്ചും ക്ലാസെടുത്തു.
കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ഇ. നന്ദകുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് കെ. വിലാസിനി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.പി. മുരളീധരൻ, ആർ. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.