ലോഡിംഗ് തൊഴിലാളി ഓടയിൽ മരിച്ച നിലയിൽ
1588252
Sunday, August 31, 2025 11:22 PM IST
പയ്യന്നൂർ: ലോഡിംഗ് തൊഴിലാളിയെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യന്നൂർ എഫ്സിഐയിലെ ലോഡിംഗ് തൊഴിലാളി അന്നൂർ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷിനെ (45) യാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ മൂരിക്കൊവ്വൽ ഉഷാ റോഡിലെ ഓവുചാലിൽ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന്റെ പകുതിയോളം ഭാഗം ഓവുചാൽ മൂടാനുപയോഗിച്ച സ്ലാബിനടിയിലേക്ക് കയറിയ നിലയിലായിരുന്നു. രാജേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നല്കുമെന്ന് അറിയിച്ചു. അന്നൂർ പടിഞ്ഞാറെക്കരയിലെ പരേതരായ അമ്പു- തായമ്പത്ത് കുഞ്ചിരി ദന്പതികളുടെ മകനാണ് മരിച്ച രാജേഷ്. സഹോദരങ്ങൾ: കുമാരി, രാജീവൻ ( ലോഡിംഗ് തൊഴിലാളി, എഫ്സിഐ, പയ്യന്നൂർ), രതീഷ് (നിർമാണത്തൊഴിലാളി), പുഷ്പ.