എട്ടു നോമ്പാചരണവും ഊട്ടുനേർച്ചയും
1588561
Tuesday, September 2, 2025 1:29 AM IST
പെരുമ്പടവ്: പച്ചാണി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് ആചരണവും ഊട്ടുനേർച്ചയ്ക്കും തുടക്കം കുറിച്ച് ഇടവക വികാരി ഫാ. തോമസ് കണ്ടത്തിൽ കൊടിയേറ്റി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ മുഖ്യകാർമികത്വം വഹിച്ചു. രണ്ട്, മൂന്ന്, അഞ്ച്, ആറ് തീയതികളിൽ വൈകുന്നേരം നാലിന് ജപമാല. 4.30ന് ദിവ്യബലി, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ജോർജ് തൈക്കുന്നുംപുറം, ഫാ. അഗസ്റ്റിൻ കാരക്കാട്, ഫാ. സാനു ഇളംപുരയിടത്തിൽ, ഫാ. ജെൻസൺ എമ്മാനുവേൽ കണ്ടെത്തിൽ എന്നിവർ കാർമികത്വം വഹിക്കും.
നാലിന് രാവിലെ 6.30ന് ജപമാല. ഏഴിന് ബിനു പൈമ്പിള്ളിലിന്റെ കാർമികത്തിൽ ദിവ്യബലി, വചന സന്ദേശം, നൊവേന ഏഴിന് രാവിലെ 7.30ന് ജപമാല, എട്ടിന് ഫാ. സജി കിഴക്കേക്കരയുടെ കാർമികത്വ ത്തിൽ ദിവ്യബലി, വചന സന്ദേശം, നൊവേന വൈകുന്നേരം നാലിന് ദിവ്യബലി. സമാപന ദിനമായ എട്ടിന് രാവിലെ 9.30ന് ജപമാല. 10ന് ഫാ. തോമസ് മേനപ്പാട്ടുപടിക്കലിന്റെ കാർമികത്വത്തിൽ റാസ കുർബാന, വചന സന്ദേശം, നൊവേന. തുടർന്ന് 12.30ന് ഊട്ടുനേർച്ച.