ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
1587786
Saturday, August 30, 2025 2:09 AM IST
മാഹി: പൊതു ്രവർത്തകനായ വളവിൽ സുധാകരനെ പകൽ സമയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിലായി. പള്ളൂർ കരീക്കുന്നിൽ സുനിലി (43) നെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്. വളവിൽ സുധാകരൻ എൻ.ആർ. കോൺഗ്രസ് മാഹി മേഖലാ ഭാരവാഹിയാണ്.
ജൂലൈ ഏഴിന് രാവിലെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ രണ്ടംഗ മുഖം മൂടി അക്രമിസംഘം ഇരുമ്പു വടി കൊണ്ട് കാൽമുട്ടിന് കീഴെയും കഴുത്തിന് പിൻഭാഗത്തും അടിച്ച് പരിക്കേല്പിക്കുകയായിരുന്നു.നേരത്തെ മൂന്ന് ആർഎസ്എസുകാർ അറസ്റ്റിലായിരുന്നു. ഹരീഷ്, നിവേദ്, നിജേഷ് എന്നിവരാണ് അറസ്റ്റിലായത്. മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ പ്രതിയെ മാഹി കോടതി റിമാൻഡ് ചെയ്തു.