വെമ്പുവ തെരേസ ഭവനിൽ തിരുനാൾ ആറിന്
1588137
Sunday, August 31, 2025 6:57 AM IST
പയ്യാവൂർ: വെമ്പുവ തെരേസ ഭവനിൽ വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ആഘോഷങ്ങൾ സെപ്റ്റംബർ ആറിന് നടക്കും. ഉച്ചകഴിഞ്ഞ് 2.15ന് ജപമാല പ്രാർഥന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവക്ക് മണ്ടളം സാൻജോ ഭവൻ ഡയറക്ടർ സിസ്റ്റർ സ്നേഹ എംഎസ്ജെ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, വചനസന്ദേശം എന്നിവയുണ്ടായിരിക്കും.
ഫാ.ജോസ് മണപ്പാട്ട്, ഫാ. ബിബിൻ അഞ്ചെമ്പിൽ എന്നിവർ സഹകാർമികരായിരിക്കും. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിക്കും. സെപ്റ്റംബർ 14 മുതൽ തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് 2.15 മുതൽ വൈകുന്നേരം 5.30 വരെ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുമെന്ന് വെമ്പുവ മാർ സ്ലീവ പള്ളി വികാരി റവ. ഡോ. ജിനു വടക്കേമുളഞ്ഞനാൽ, തെരേസ ഭവൻ ഡയറക്ടർ ബ്രദർ ടി.കെ. സജി എന്നിവർ അറിയിച്ചു.