ഇരിട്ടിയിൽ വർധിപ്പിച്ച ചായ, പലഹാര വിലകുറച്ചു
1587784
Saturday, August 30, 2025 2:09 AM IST
ഇരിട്ടി: ഇരിട്ടിയിൽ ചായയ്ക്കും പലഹാരങ്ങൾക്കും കൂട്ടിയ വില കുറച്ചു. പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ചായയുടെ വില 12 രൂപയായും പലഹാരങ്ങൾക്ക് 13 രൂപയുമായാണ് പുതുക്കി നിർണയിച്ചത്. ചായക്ക് 13 രൂപയും എല്ലാ പലഹാരങ്ങൾക്കും 15 രൂപയുമാക്കിയുമാണ് കഴിഞ്ഞ ദിവസം വർധിപ്പിച്ചത്. മൂന്ന് രൂപയുടെ വർധനവിനെതിരെ പൊതുജങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നു. നടപടിക്കെതിരെ കഴിഞ്ഞദിവസം പത്ര വാർത്തയെ തുടർന്ന് യുവജന സംഘടനകളും നിരക്ക് വർധനവിനെതിരെ രംഗത്തെത്തി.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി യുവജന സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് ഭീമമായി വർധിപ്പിച്ച വില കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായത്.
ചർച്ചയിൽ യുവജന സംഘടനകൾക്ക് വേണ്ടി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി.വി. ബിനോയി, വൈസ് .പ്രസിഡന്റ് എം. നിഖിലേഷ്, യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡന്റ് സി.കെ. അർജുൻ, ബിജെപി ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറി പ്രശോഭ് എന്നിവർ ഹോട്ടൽ റസ്റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി ഇബ്രാഹിം ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എഴുത്തൻ രാമകൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് വി.വി. ജാഫർ, പ്രവീൺ, സജിത്ത് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.