കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ധർണ നടത്തി
1588146
Sunday, August 31, 2025 6:57 AM IST
ഇരിട്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നാട് പ്രവർത്തിക്കുന്ന ഇരിട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി. ശമ്പളപരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ദിന നിക്ഷേപ പിരിവുകാരുടെ പെൻഷൻ മാനദണ്ഡം പുനഃപരിശോധിക്കുക, ക്ഷീര സംഘങ്ങളെ സഹായിക്കുക, ബോണസ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആർ.കെ. നവീൻ കുമാർ അധ്യക്ഷത വഹിച്ചു.
കെസിഇഎഫ് വനിത ഫോറം സംസ്ഥാന കൺവീനർ കെ. രാധ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. കൃഷ്ണകുമാർ, പി.എം. മുരളീധരൻ, വി. സുരേഷ് ബാബു, കെ.കെ. ബാബു, പി. പുഷ്പജ, പി.വി. ശോഭ, പി. ഷേർലി, സുനിൽ സെബാസ്റ്റ്യൻ, കെ. സജീവൻ എന്നിവർ പ്രസംഗിച്ചു.