ക​ണ്ണൂ​ർ: പാ​ല​ട, പ​രി​പ്പ് പ്ര​ഥ​മ​ൻ, അ​ട പ്ര​ഥ​മ​ൻ, പ​ഴം പ്ര​ഥ​മ​ൻ, പാ​ൽ​പാ​യ​സം തു​ട​ങ്ങി സ്പെ​ഷ​ൽ പാ​യ​സം വ​രെ നീ​ളു​ന്ന രു​ചി ലോ​ക​മൊ​രു​ക്കി കെ​ടി​ഡി​സി​യു​ടെ ലൂം ​ലാ​ൻ​ഡ് പാ​യ​സ​മേ​ള ക​ണ്ണൂ​ർ താ​വ​ക്ക​ര​യി​ൽ ആ​രം​ഭി​ച്ചു. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക​ത്ത് എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി​യു​ണ്ടോ അ​വി​ടെ​യെ​ല്ലാം അ​വ​ര​വ​രു​ടെ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണം നാ​ടി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ്. മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ ജാ​തി​മ​ത ഭേ​ദ​മ​ന്യേ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​രമാ​യ അ​നു​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ത്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ വി​ല്പ​ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ മു​സ്‌ലിഹ് മ​ഠ​ത്തി​ൽ നി​ന്നും സു​നി​ത ഫ​ർ​ണി​ച്ച​ർ ഡ​യ​റ​ക്ട​ർ ത​മ്പാ​ൻ ഏ​റ്റു​വാ​ങ്ങി.

പാ​യ​സ​മേ​ള അ​ഞ്ചി​ന് തി​രു​വോ​ണ ദി​വ​സം വ​രെ തു​ട​രും. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കൗ​ണ്ട​റു​ക​ൾ വ​ഴി​യാ​ണ് പാ​യ​സം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഒ​രു പാ​യ​സ കൗ​ണ്ട​ർ ലൂം ​ലാ​ൻ​ഡി​ലും മ​റ്റൊ​രു പാ​യ​സ കൗ​ണ്ട​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തോ​ട് ചേ​ർ​ന്നു​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. പാ​യ​സ മേ​ള​യ്ക്കൊ​പ്പം ത​ന്നെ തി​രു​വോ​ണ​ത്തോട​നുബ​ന്ധി​ച്ച് മൂന്നുമുതൽ അഞ്ചുവരെ തീ​യ​തി​ക​ളി​ൽ കെ​ടി​ഡി​സി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കും.

പാ​യ​സം ലി​റ്റ​റി​ന് 400 രൂ​പ​യും അ​ര​ലി​റ്റ​റി​ന് 220 രൂ​പ​യും ക​പ്പി​ന് 50 രൂ​പ​യും വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഓ​ണ​സ​ദ്യ​യ്ക്ക് 450 രൂ​പ​യും പാ​ർ​സ​ലി​ന് 500 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ഓ​ണ​സ​ദ്യ​യും പാ​യ​സ​വും മു​ൻ​കൂ​ർ ബു​ക്കിം​ഗി​ന് 94000 08681, 04972 700717, 04972 960100 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.