പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച നാ​ലേ​മു​ക്കാ​ല്‍ പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വ​തി​യു​ടെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍.

രാ​മ​ന്ത​ളി മൊ​ട്ട​ക്കു​ന്നി​ലെ എം. ​സ​ജ​ന​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സ​ജ​ന​യു​ടെ സ​ഹോ​ദ​ര​ന്‍ സ​ജീ​വ​ന്‍ (41), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് എ​ട്ടി​ക്കു​ളം അം​മ്പ​ല​പ്പാ​റ​യി​ലെ കെ. ​രാ​ഗേ​ന്ത് (39) എ​ന്നി​വ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​ല​മാ​ര​യു​ടെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. നാ​ലു​ദി​വ​സം മു​മ്പ് നോ​ക്കി​യ​പ്പോ​ള്‍ അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച നോ​ക്കി​യ​പ്പോ​ള്‍ കാ​ണാ​താ​യ​ത്. മോ​ഷ​ണ​ത്തി​ലൂ​ടെ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്‌​ട​മു​ണ്ടാ​യ​താ​യും സ​ഹോ​ദ​ര​നെ സം​ശ​യി​ക്കു​ന്ന​താ​യു​മു​ള്ള പ​രാ​തി​യി​ലാ​ണു പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വീ​ട്ടി​ല്‍​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ പു​റ​ത്ത് നി​ന്നാ​രും എ​ത്തി​യി​രു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി​ക്ക് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ത​ന്നെ മോ​ഷ്‌​ടാ​വ് പു​റ​ത്തു​നി​ന്നു​ള്ള​യാ​ള​ല്ലെ​ന്ന് പോ​ലീ​സി​നും ബോ​ധ്യ​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തി​നെ​യും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മോ​ഷ്‌​ടി​ച്ച സ്വ​ര്‍​ണം വി​ല്പ​ന ന​ട​ത്താ​ന്‍ സ​ഹാ​യി​ച്ച​തി​നാ​ണ് സു​ഹൃ​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.