ഇരിക്കൂറിൽ ക്ഷീരസംഗമം നടത്തി
1587777
Saturday, August 30, 2025 2:09 AM IST
മടമ്പം: ഇരിക്കൂർ ക്ഷീരവികസന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ ക്ഷീര സംഗമം സമൃദ്ധി ‘25 നടത്തി. മടമ്പം ലൂർദ് മാത സൺഡേ സ്കൂൾ ഹാളിൽ നടത്തിയ സംഗമം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കർഷകരെ ആദരിക്കൽ, ക്ഷീര കർഷക സെമിനാർ, ഡയറി എക്സിബിഷൻ, കർഷകർക്കുള്ള ശില്പശാല, കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം, ക്ഷീരസംഘം ജീവനകാർക്കുള്ള ശില്പശാല, ക്ഷീരോത്പന്ന നിർമാണ പരിശീലനം, കർഷകർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡയറി ഡെപ്യൂട്ടി ഡയറക്ടർ ഒ. സജിനി പദ്ധതി വിശദീകരിച്ചു.
സംഘാടക സമിതി ചെയർമാൻ ടോമി മാത്യു കുഴിക്കാട്ട്, മടമ്പം ലൂർദ് മാതാ ഫോറോന പള്ളി വികാരി ഫാ. സജി മെത്താനത്ത്, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ, ശ്രീകണ്ഠപുരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന വർഗീസ്, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ വിജിൽ മോഹനൻ, പി. മീന, ഇരിക്കൂർ ക്ഷീര വികസന ഓഫീസർ എം.എസ്. സച്ചിൻഎന്നിവർ പ്രസംഗിച്ചു.