ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1587533
Friday, August 29, 2025 2:01 AM IST
പയ്യാവൂർ: സമരിറ്റൻ 'ഒപ്പം' കൂട്ടായ്മ നെല്ലിക്കുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ജീവൻ രക്ഷാ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു.
നെല്ലിക്കുന്ന് പകൽവീട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെങ്ങളായി പഞ്ചായത്തംഗം പ്രസന്ന ഉദ്ഘാടനം ചെയ്തു. സമരിറ്റൻ ഡയറക്ടർ ഫാ. അനൂപ് നരിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.
ഒപ്പം കൂട്ടായ്മ വൈ പ്രസിഡന്റ് സോയി ജോസഫ്, എൻ.കെ. ലത്തീഫ്, ഒപ്പം നെല്ലിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ബിനു തോമസ്, ജെറോം എന്നിവർ പ്രസംഗിച്ചു.
ഗുഡ് സമരിറ്റൻ ഡയറക്ടർ ഫാ. ബിനു പയ്യമ്പള്ളി മുഖ്യാതിഥിയായിരുന്നു.
കണ്ണൂർ റൂറൽ പോലീസ് ഓഫീസർ ടി.വി. ജയേഷ് ലഹരി വിരുദ്ധ ബോധവത്കണ ക്ലാസിനും ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.വി. ശശിധരൻ ജീവൻ രക്ഷാ പരിശീലന ക്ലാസിനും നേതൃത്വം നൽകി. പാലിയേറ്റീവ് ഇൻ കണ്ണൂർ (പിഐകെ) ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്ത കെ.വി. ശശിധരനെ ചടങ്ങിൽ ആദരിച്ചു.