കുടിയാന്മല സ്കൂളിൽ എസ്പിസി ഓണം ക്യാമ്പ് ആരംഭിച്ചു
1587532
Friday, August 29, 2025 2:01 AM IST
കുടിയാന്മല: മേരി ക്വീൻസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്പിസി) ഓണം ക്യാമ്പ് 'എലിവേറ്റ് തുഷാരം' ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ് ഐ പ്രകാശൻ പടിക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് പി. മീനാകുമാരി ആമുഖ പ്രഭാഷണം നടത്തി.
എഎസ്ഐ ഇ. സന്തോഷ്, സിപിഒ ഡസ്റ്റി ദേവസ്യ എന്നിവർ പ്രസംഗിച്ചു. ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ നേതൃപാടവം സംബന്ധിച്ച് വിദ്യാർഥികൾക്ക് ക്ലാസെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐറിൻ സോജൻ, സിജോ, ജോൺസ് എന്നിവർ നേതൃത്വം നൽകി.