ക​ണ്ണൂ​ർ: മൊ​കേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം 91.21 ശ​ത​മാ​നം സ്കോ​ർ നേ​ടി നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് (എ​ൻ​ക്യൂ​എ​എ​സ്) അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന​ത്തെ 262 ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ മൊ​കേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ഉ​ൾ​പ്പെ​ടു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. ഈ ​നേ​ട്ട​ത്തോ​ടെ ജി​ല്ല​യി​ൽ എ​ൻ​ക്യൂ​എ​എ​സ് അം​ഗീ​കാ​രം ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 30 ആ​യി.

എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ല​ഭി​ക്കു​ക. ഇ​തി​നു ശേ​ഷം ദേ​ശീ​യ സം​ഘം പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തും. കൂ​ടാ​തെ, വ​ർ​ഷം തോ​റും സം​സ്ഥാ​ന​ത​ല പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി മൊ​കേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് വാ​ർ​ഷി​ക​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ ഇ​ൻ​സെ​ന്‍റീ​വ് ല​ഭി​ക്കും.

ദേ​ശീ​യ ആ​രോ​ഗ്യ പ​രി​പാ​ടി, ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, ഒ​പി, ലാ​ബ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി രോ​ഗി​ക​ള്‍​ക്കു​ള്ള മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍, ഭൗ​തി​ക സാ​ഹ​ച​ര്യം, ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത, മ​രു​ന്നു ക​ളു​ടെ ല​ഭ്യ​ത​യും വി​ത​ര​ണ​വും, ക്ലി​നി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍, രോ​ഗീ​സൗ​ഹൃ​ദം, പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മാ​തൃ- ശി​ശു ആ​രോ​ഗ്യം, ജീ​വി​ത ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണം, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി 3500 പോ​യി​ന്‍റു​ക​ള്‍ വി​ല​യി​രു​ത്തി​യാ​ണ് ദേ​ശീ​യ ഗു​ണ​മേ​ന്മ അം​ഗീ​കാ​രം ന​ല്കു​ന്ന​ത്.