പേരാവൂരിൽ മത്സ്യക്കൃഷി വിളവെടുപ്പ് നടത്തി
1587272
Thursday, August 28, 2025 1:32 AM IST
പേരാവൂർ: ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ നല്ലോണം -മീനോണം പരിപാടിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ കെ.കെ. അരുണിന്റെ ആർഎഎസ് മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ ഫ്രഷ് ബൈ ലൈവ് ഫിഷ് മാർക്കറ്റ് പ്രധിനിധി എം.ജെ. റോബിന് നൽകി ഉദ്ഘാടനം ചെയ്തു.
മത്സ്യകർഷകരായ വിനോദ് പൊന്നോരാൻ, ജോർജ് മാവടി, ഫിഷറീസ് വകുപ്പ് അക്വാകൾച്ചർ പ്രമോട്ടർ അഞ്ചു തോമസ് എന്നിവർ പങ്കെടുത്തു. വലിയ കുളങ്ങളോ ഒഴുകുന്ന വെള്ളത്തിന്റേയോ ആവശ്യമില്ലാതെ മത്സ്യങ്ങളെ കൺട്രോൾ ചെയ്ത ടാങ്കുകളിൽ വളർത്തുകയും വെള്ളം തുടർച്ചയായി ഫിൽറ്റർ ചെയ്ത് വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ആർഎഎസ് രീതി.