കീഴ്പള്ളി സിഎച്ച്സിയുടെ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
1587270
Thursday, August 28, 2025 1:32 AM IST
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതിയിൽ നിന്ന് അനുവദിച്ച 10 ലക്ഷം ഉപയോഗിച്ച് കീഴ്പള്ളി സിഎച്ച്സിക്ക് വാങ്ങിയ പുതിയ വാഹനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു.
കീഴ്പ്പള്ളി സിഎച്ച്സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വൈസ് പ്രസിഡന്റ് ജസി മോൾ വാഴപ്പിള്ളി, കീഴ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ശോഭ, ജോളി ജോൺ, ഹോസ്പിറ്റൽ മാനേജ് കമ്മിറ്റി അംഗം വി.ടി. തോമസ് എന്നിവർ പ്രസംഗിച്ചു.