ഇരിട്ടിയിൽ ചായയ്ക്കും പലഹാരത്തിനും മൂന്നു രൂപ വരെ വില കൂട്ടി
1587267
Thursday, August 28, 2025 1:32 AM IST
ഇരിട്ടി: ഇരിട്ടിയിൽ ചായയ്ക്കും പലഹാരങ്ങൾക്കുമുള്ള വില ഏകപഷീയമായി ഉയർത്തി ഹോട്ടൽ ഉടമകൾ. ചായയ്ക്കും പാലഹാരത്തിനും 12 രൂപയിൽ നിന്ന് 15 രൂപയാക്കി വർധിപ്പിച്ചു. ഒറ്റയടിക്ക് മൂന്ന് രൂപയാണ് വർധിപ്പിച്ചത്. പേരാവൂർ, മട്ടന്നൂർ ഉൾപ്പെടെ മലയോരത്തെ മറ്റ് പ്രധാന നഗരങ്ങളിൽ വർധന ഉണ്ടായിട്ടില്ല. ഇരിട്ടിയിൽ ഉണ്ടായ വലിയ വർധനവിന്റെ ചുവട് പിടിച്ച് ഗ്രാമപ്രദേശങ്ങളിലും കുടുംബശ്രീ ഹോട്ടലുകളിലും വില വർധന വരുത്തി. 10 രൂപയുടെ ചായക്ക് 12 രൂപയാക്കിയപ്പോൾ 12 രൂപയുടെ പലഹാരത്തിന് 13 രൂപയാക്കി. വളരെ ചെറിയ പാലഹാരത്തിന് പോലും നിരക്ക് വർധനവിൽ ഏകീകരണം വരുത്തി.
ഇഡലിക്ക് 15 രൂപയാണ് വില. ഇഡലിക്കൊപ്പം ചമ്മന്തിയും നൽകുന്നു എന്നാണ് വില ഉയർത്തിയതിന് ചില ഹോട്ടലുടമകൾ പറയുന്ന ന്യായം. ഊണിന് 50 രൂപയിൽ നിന്ന് 60 രൂപയാക്കിയത് അടുത്തിടെയാണ്. ഇതിനെതിരെ പ്രതിഷേധമുണ്ടായിലരുന്നില്ല.
തുടർന്നാണ് ചായ, പാലഹാരം എന്നിവയുടെ വില കുത്തനെ കൂട്ടുക ആയിരുന്നു. വിലവർധനവിൽ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടതായും യോഗം ചേർന്ന് പൊതുജനങ്ങൾക്ക് പ്രയാസം ഉണ്ടാകാത്ത വിധം പരിഹരിക്കുമെന്നും ഇരിട്ടി ഹോട്ടൽ അൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.