മഞ്ഞപ്പിത്തം; ഇരിട്ടി നഗരസഭയിൽ പൊതുജനാരോഗ്യ സമിതി യോഗം
1587263
Thursday, August 28, 2025 1:31 AM IST
ഇരിട്ടി: മഞ്ഞപ്പിത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇരിട്ടി നഗരസഭ പൊതുജനാരോഗ്യ സമിതി ചേർന്നു. നഗര പരിധിയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.
എല്ലാ ചടങ്ങുകൾക്കും നഗരസഭയുടെ അനുമതി വാങ്ങണം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ സ്ഥാപനങ്ങളിലും ചടങ്ങുകളിലും വിതരണം ചെയ്യാൻ പാടുള്ളൂ. എല്ലാ ചടങ്ങുകളിലും ഭക്ഷണ വിതരണത്തിന് ശുദ്ധജലം മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം . എല്ലാ സ്ഥാപനങ്ങളിലെയും ടോയ് ലറ്റുകൾ വൃത്തിയായി സൂക്ഷിക്കണം. ടോയ്ലറ്റുകളിൽ സോപ്പ് സൂക്ഷിക്കണം. രോഗം ബാധിച്ചവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്. കുടിവെള്ള സ്രോതസുകളിൽ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുകയും ടാങ്കുകൾ വൃത്തിയാക്കണമെന്നും ഇതിനായുള്ള ബോധവത്കരണം ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലതയുടെ അധ്യക്ഷത വഹിച്ചു. ആയുർവേദം, ഹോമിയോ വെറ്ററിനറി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.