ദേശീയപാതയിൽ കാർ കത്തിനശിച്ചു
1587262
Thursday, August 28, 2025 1:31 AM IST
ധർമശാല: ദേശീയപാതയിൽ മാങ്ങാട് ബസ് സ്റ്റോപ്പിന് സമീപം കാർ കത്തി നശിച്ചു. രാത്രി ഒന്പതോടെയാണ് സംഭവം. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂരിൽ നിന്ന് പന്നിയൂരിലേക്ക് പോകുകയായിരുന്നു കാർ. പന്നിയൂർ സ്വദേശി സജീവനും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല.