കണ്ണൂർ എസ്എൻ കോളജിൽ കെഎസ്യു പ്രവർത്തകർക്ക് നേരെ ആക്രമണം
1587261
Thursday, August 28, 2025 1:31 AM IST
കണ്ണൂർ: എസ്എൻ കോളജിൽ ഓണാഘോഷത്തിനിടെ കെഎസ്യു പ്രവർത്തകർക്കു നേരേ എസ്എഫ്ഐ ആക്രമണം. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് കെ. അബിൻ(21),യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്നഫ് (20)ഉൾപ്പെടെയുള്ള വിദ്യാർഥികളെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോളജ് ശുചിമുറിയിൽ കൊണ്ടുപോയി ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ വിദ്യാർഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രവർത്തകരെ നിലയ്ക്കു നിർത്താൻ എസ്എഫ്ഐ നേതൃത്വവും പോലീസും തയാറായില്ലെങ്കിൽ ശക്തമായ പ്രതികരണവുമായി കെഎസ്യു മുന്നോട്ട് പോകുമെന്ന് കെ എസ്യു ജില്ലാ പ്രസിഡന്റ് എം. സി. അതുൽ പറഞ്ഞു.