സ്കാർഫിംഗ് ആൻഡ് ക്യാപ്പിംഗ് സെറിമണി നടത്തി
1587259
Thursday, August 28, 2025 1:31 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂണിയർ റെഡ്ക്രോസിൽ അംഗത്വം ലഭിച്ച എട്ടാംക്ലാസിലെ എ ലെവൽ കേഡറ്റുകളുടെ സ്കാർഫിംഗ് ആൻഡ് ക്യാപ്പിംഗ് സെറിമണി നടന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നോയൽ ആനിക്കുഴിക്കാട്ടിലിന്റെ അധ്യക്ഷതയിൽ കേഡറ്റുകളെ സ്കാഫും, ക്യാപ്പും അണിയിച്ച് നടത്തിയ സെറിമണിയുടെ ഉദ്ഘാടനം ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിജോയ് മാത്യു നിർവഹിച്ചു.
തുടർന്ന് പ്രഥമ ശുശ്രൂഷയും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസും നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സാന്ത്വനം സഹായ നിധി ബോക്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ സജി ജോർജ് നിർവഹിച്ചു. ചടങ്ങിൽ ജെആർസി ക്യാപ്റ്റൻ അലോഷി അബ്രാഹം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എമിലി സെബാസ്റ്റ്യൻ, ദേവാർച്ചന, തുടങ്ങിയവർ ജെആർസി ഗീതം ആലപിച്ചു.
മുഖ്യാധ്യാപകൻ ബിജു സി. എബ്രാഹം, പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം, എംപിടിഎ പ്രസിഡന്റ് ലിബി വിനോ, സീനിയർ അസിസ്റ്റന്റ് ലൈല സെബാസ്റ്റ്യൻ, ജെആർസി കൗൺസിലർമാരായ കെ. ജോർജ്, ബിബിൻ മാത്യു, മിനി എം. കണ്ടത്തിൽ, ടോണിസ് ജോർജ്, വൈസ് ക്യാപ്റ്റൻ, ആൻ. രഞ്ജിത്ത്,റോസ് തെരേസ് ബിജു എന്നിവർ പ്രസംഗിച്ചു.