നവോമി സംഗമം 2k25 സംഘടിപ്പിച്ചു
1587257
Thursday, August 28, 2025 1:31 AM IST
പെരുമ്പടവ്: മാതൃവേദി മേരിഗിരി മേഖലയുടെ നേതൃത്വത്തിൽ നവോമി സംഗമം 2k25 സംഘടിപ്പിച്ചു. മേരിഗിരി ഫൊറോനയിലെ ഓരോ ഇടവകയിൽ നിന്ന് 110 ഓളം വിധവകളായ അമ്മമാർ സംഗമത്തിൽ പങ്കെടുത്തു.
പെരുമ്പടവ് ഇടവക വികാരി ഫാ. ജോർജ് തൈക്കുന്നുംപുറം നവോമി സംഗമം ഉദ്ഘാടനം ചെയ്തു. അമ്മമാർ ഏകരായിരിക്കേണ്ടവരല്ലെന്നും പുറത്തേക്കിറങ്ങി പ്രവർത്തിക്കേണ്ടവരാണെന്നും അമ്മമാരെ ഓർമിപ്പിച്ചു. മാതൃവേദി മേഖലാ ഡയറക്ടർ ഫാ. ജോസഫ് കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. മേരിഗിരി മേഖല മാതൃവേദി പ്രസിഡന്റ് യോഗത്തിൽ ലിൻസി അധ്യക്ഷത വഹിച്ചു.
ആനിമേറ്റർ സിസ്റ്റർ റോയിസ് ജോർജ് എസ് എച്ച്, നവോമി കൂട്ടായ്മ പ്രതിനിധി എൽസമ്മ എന്നിവർ പ്രസംഗിച്ചു. അമ്മമാർക്ക് വേണ്ടി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.