കുടിയേറ്റ മ്യൂസിയം ഉദ്ഘാടനം: സംഘാടക സമിതി ചേർന്നു
1586956
Wednesday, August 27, 2025 1:04 AM IST
ചെമ്പന്തൊട്ടി: തലശേരി അതിരൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സ്മാരകമായി ചെമ്പന്തൊട്ടിയിൽ പ്രവർത്തനമാരംഭിക്കുന്ന മലബാർ കുടിയേറ്റ ചരിത്ര മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ ചേർന്നു.
സജീവ് ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ്, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ, ശ്രീകണ്ഠപുരം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സി. ജോസഫ്, കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, പുരാവസ്തു വകുപ്പിനുവേണ്ടി സദു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിയോ ജേക്കബ്, ജോർജ് ആലപ്പാട്ട്, വർഗീസ് വയലാമണ്ണിൽ, ബിനു ഇലവുങ്കൽ, ബെന്നറ്റ് വട്ടക്കുഴി, പാരീഷ് ട്രസ്റ്റി ഷാജി കുര്യൻ, പാരിഷ് കോ ഓർഡിനേറ്റർ വിൻസന്റ് കുഴിഞ്ഞാലിൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പന്തൊട്ടി യൂണിറ്റ് സെക്രട്ടറി സാബു കുരീക്കാട്ട്, കത്തോലിക്ക കോൺഗ്രസ് പ്രതിനിധി ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.