ടാപ് കോസിന്റെ നവീകരിച്ച ഡിജിറ്റൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
1586955
Wednesday, August 27, 2025 1:04 AM IST
തളിപറമ്പ്: കള്ളു ചെത്ത് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സഹകരണ സംഘമായ ടാപ്കോസിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന ഡിജിറ്റൽ യൂണിറ്റിന്റെ വിപുലീകരണം ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. യുവി പ്രിന്റർ സഹകരണ ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ് എം.കെ. സൈബുന്നീസയും ലേസർ കട്ടിംഗ് മെഷീൻ അസിസ്റ്റന്റ് രജിസ്ട്രാർ കെ.വി. പവിത്രനും സ്വിച്ചോൺ ചെയ്തു.
പ്രസിഡന്റ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സംഘം ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള കാഷ് അവാർഡ് സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ എം.കെ. ദീപ വിതരണം ചെയ്തു. സംഘം മുൻ പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് വി. ജയൻ, തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എം. രാമകൃഷ്ണൻ,കെ. രജിത്ത് കുമാർ,പി. മനോജ് എന്നിവർ പ്രസംഗിച്ചു.