സംഘാടക സമിതി രൂപീകരിച്ചു
1586954
Wednesday, August 27, 2025 1:04 AM IST
ചെറുപുഴ: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷന്റെ പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് സെപ്റ്റംബർ 12, 13, 14 തീയതികളിൽ പ്രാപ്പോയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ക്യാന്പിനോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം സ്കൂളിൽ നടന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. സജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. നസീറ ഉദ്ഘാടനം ചെയ്തു. പിടിഎ അംഗങ്ങളും അധ്യാപകരും നാട്ടുകാരും പയ്യന്നൂർ ലോക്കൽ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.
വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പയ്യന്നൂർ ലോക്കൽ അസോസിയേഷൻ പ്രതിനിധികളായ പി.സി. ജയസൂര്യൻ, രമേശൻ, സ്കൂൾ മുഖ്യാധ്യാപകൻ കെ.വി. രാജൻ, പിടിഎ പ്രസിഡന്റ് കെ.സി. ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് അലിയാർകുട്ടി, സ്കൗട്ട് അധ്യാപിക പി.വി. രജനി, ഗൈഡ് ക്യാപ്റ്റൻ ഡോ.പി. പ്രസീദ എന്നിവർ പ്രസംഗിച്ചു.