‘പ്ലാസ്റ്റിക് ഇല്ലാത്ത പൊന്നോണം’ തുണിസഞ്ചികൾ വിതരണം ചെയ്തു
1586953
Wednesday, August 27, 2025 1:04 AM IST
ചെറുപുഴ: പുളിങ്ങോം സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ഇല്ലാത്ത പൊന്നോണം എന്ന പേരിൽ തുണി സഞ്ചികൾ വിതരണം ചെയ്തു.
രണ്ടു വർഷം മുമ്പ് ബാക്കി വന്ന യൂണിഫോം തുണിയിൽ നിന്നു നിർമിച്ച സഞ്ചികൾ സ്കൂളിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്തു. വോളന്റിയർമാരായ ആമി ബിജി, ശ്രീനന്ദ, അഭിനന്ദ് ബാബു, ഗൗതം, ശ്രീനന്ദ, അൽന തെരേസ, അൽഫിന മാർഗരറ്റ് ബിനോയ്, അലോന കാതറിൻ ബിനോയ്, ദിൽന, അമേയ ഷൈജു, അൻലിയ ബിജു എന്നിവരാണ് സഞ്ചി തയ്ച്ച് നൽകിയത്. ചടങ്ങിൽ പ്രിൻസിപ്പൽ കെ.പി. നിഷ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി. റഷീദ, അധ്യാപകരായ എൻ.വി. ഷിജിൻ, പ്രിൻസ് വി. പൗലോസ്, അരുൺ, ഡോ. ശബരിനാഥ്, വിനീത്, സേതുര എന്നിവർ പ്രസംഗിച്ചു.