ഫാ. ഏബ്രഹാം പറമ്പേട്ട് കോട്ടയം അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി
1576379
Thursday, July 17, 2025 12:42 AM IST
കോട്ടയം: ഫാ. ഏബ്രഹാം പറമ്പേട്ടിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. നിലവില്‍ കോട്ടയം അതിരൂപതാ പ്രൊക്കുറേറ്ററായി സേവനമനുഷ്ഠിക്കുകയാണ്. മടമ്പം ഇടവക പറമ്പേട്ട് കുര്യാക്കോസ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപതയുടെ പുതുതായി രൂപീകരിച്ച പ്രിസ്ബിറ്ററല്‍ കൗണ്‍സിലിന്റെ ആദ്യയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫാ. ലൂക്ക് കരിമ്പില്‍, ഫാ. തോമസ് പ്രാലേല്‍, ഫാ. റെന്നി കട്ടേല്‍ എന്നിവരെ പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗങ്ങളായും, ഫാ. മാത്യു കൊച്ചാദംപള്ളിലിനെ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധിയായും തെരഞ്ഞെടുത്തു.