മലയോര ഹൈവേയിൽ ചെറുപുഴ പാക്കഞ്ഞിക്കാടും കല്ലങ്കോട് ബോംബെ മുക്കിലും വാഹനാപകടം
1576361
Thursday, July 17, 2025 12:41 AM IST
ചെറുപുഴ: മലയോര ഹൈവേയിൽ ചെറുപുഴ പാക്കഞ്ഞിക്കാടും കല്ലങ്കോട് ബോംബെ മുക്കിലും വാഹനാപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് മലയോര ഹൈവേയിലെ സ്ഥിരം അപകടമേഖലയായ ചെറുപുഴ പാക്കഞ്ഞിക്കാട് നിയന്ത്രണം വിട്ട കാർ റോഡിന് താഴേയ്ക്ക് വീണത്.
റോഡിന് താഴെ വീഴുന്ന വാഹനങ്ങൾ തെങ്ങിൽ തട്ടി നിൽക്കുകയായിരുന്നു. ഇല്ലെങ്കിൽ തൊട്ടടുത്ത തോട്ടിലേയ്ക്ക് വീണ് വൻ അപകടത്തിലേക്കു നയിക്കുമായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് കല്ലങ്കോട് ബോംബെ മുക്കിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞത്.
ചെറുപുഴ ഭാഗത്തു നിന്നു തേർത്തല്ലി ഭാഗത്തേയ്ക്ക് പോയ വാൻ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ച് എതിർവശത്തേയ്ക്ക് നീങ്ങി തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. ഡ്രൈവർക്ക് നിസാര പരിക്കുപറ്റി. ആലക്കോട് പോലീസ് എത്തി പരിശോധന നടത്തി.അപകടത്തിൽപ്പെട്ട എല്ലാ വാഹനങ്ങളും ഈ തെങ്ങിൽ തട്ടി നിൽക്കുകയാണ് ചെയ്യുന്നത്. ഇതേ സ്ഥലത്ത് കുറച്ചു നാളായി നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.