സ്ഥാനാരോഹണം നടത്തി
1576362
Thursday, July 17, 2025 12:41 AM IST
കുടിയാന്മല: വൈസ്മെൻ ഇന്റർനാഷണൽ കുടിയാന്മല ക്ലബിന്റെ 2025-26വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും കുടിയാന്മല വൈസ്മെൻ ക്ലബ് ഹാളിൽ നടന്നു. വൈസ്മെൻ സോൺ രണ്ടിന്റെ എൽആർഡി മധു പണിക്കർ ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് ഗവർണർ ടാജി ടോം പൂന്തോട്ടം ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തി സ്ഥാനാരോഹണം നിർവഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി ജോൺ പടിഞ്ഞാത്ത് ക്ലബിൽ ചേർന്ന പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിസ്ട്രിക്ട് ട്രഷറർ സണ്ണി മനാടിയിൽ കമ്യൂണിറ്റി പ്രോജക്ട് ഉദ്ഘാടനം ചെയ്തു.
ജിമ്മി ആയിത്തമറ്റം, സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, ജാൻസമ്മ ജോയ്, വിനോദ് കാപ്പിൽ, നിവിൻ വിനോദ് കാപ്പിൽ എന്നിവർ പ്രസംഗിച്ചു. ബാബു കണ്ണമ്പുഴ, ഷീബ വിനോദ് കാപ്പിൽ, സൈമൺ കണ്ണംപ്ലാക്കൽ, ജോബിന്‍സ് കണ്ണേഴത്ത്, നിവേദ്യ ജോസ് മുണ്ടാമ്പള്ളി, ബിനു അനന്തക്കാട്ട് എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: ജോയ് ജോൺ കുറിച്ചേൽ -പ്രസിഡന്റ്, സിജോ കണ്ണേഴത്ത്-സെക്രട്ടറി, ജോസഫ് നെടുംപുറത്ത്- ട്രഷറർ.