സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരനു പരിക്ക്
1576374
Thursday, July 17, 2025 12:42 AM IST
മട്ടന്നൂർ: ചാവശേരി ഇരുപത്തിയൊന്നാംമൈലിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. നരയമ്പാറ സ്വദേശി ടി.പി. അഹമ്മദ് കുട്ടിക്കാണ് (87) പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ ഇരുപത്തിയൊന്നാംമൈൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് മുന്നിൽ വച്ചായിരുന്നു അപകടം.
ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന സോൾജിയർ ബസ് അഹമ്മദ് കുട്ടിയെ ഇടിക്കുകയായിരുന്നു. ടി.പി. അഹമ്മദ് കുട്ടി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ വയോധികനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ ബസ് മട്ടന്നൂർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി.