കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1576363
Thursday, July 17, 2025 12:41 AM IST
ഉദയഗിരി: ഉദയഗിരി പഞ്ചായത്തിലെ വായിക്കമ്പ പ്രദേശത്ത് ഭീതി പരത്തി കാട്ടാനക്കൂട്ടം. വായിക്കമ്പയിൽ അമ്പലത്തിങ്കൻ വാസുദേവന്റെ വീട്ടുമുറ്റത്തു വരെയാണ് കഴിഞ്ഞ ദിവസം കാട്ടാന കൂട്ടമായി എത്തിയത്. വീട്ടുകാർ അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു.
നിരവധി കർഷകരുടെ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. നശിപ്പിച്ച കൃഷിയിടങ്ങൾ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീജ വിനോദ്, പഞ്ചായത്തംഗങ്ങളായ സിനി, ബിന്ദു രാജേഷ്, വി.സി. പ്രകാശ് എന്നിവർ സന്ദർശിച്ചു. കൃഷി നാശം സംഭവിച്ചവർക്ക് കഴിഞ്ഞ വർഷത്തൈതടക്കം നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്ന് കെ.എസ്. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.