രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്
1576367
Thursday, July 17, 2025 12:41 AM IST
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിൽ ഇന്നലെ കർക്കടക സംക്രമത്തിന് ഭക്തജനങ്ങളുടെ തിരക്ക്. ശക്തമായ മഴയിൽ പോലും നൂറുകണക്കിന് ഭക്തജനങ്ങളാണ് ഇന്നലെ പുലർച്ചെ നാലിന് കണിക്ക് തുറക്കൽ ദർശിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും എത്തിച്ചേർന്നത്.ക്ഷേത്രത്തിൽ നെയ്യമൃത് സമർപ്പിച്ച് തൊഴാൻ രാവിലെ തന്നെ സ്ത്രീകളുടെ ഉൾപ്പെടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിന് തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പോലീസുകാരെയും വിന്യസിച്ചിരുന്നു.