‘ഒപ്പരം' പ്രകാശനം ചെയ്തു
1576372
Thursday, July 17, 2025 12:42 AM IST
തലശേരി: സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍, തലശേരി സൗത്ത് ബി.ആര്.സി എന്നിവയുടെ നേതൃത്വത്തിൽ തലശേരിയിലെ പ്രാദേശിക ഭാഷാ പ്രയോഗങ്ങളെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരൻ എം. മുകുന്ദൻ പ്രകാശനം നിർവഹിച്ചു.
വിദ്യാർഥികളുടെ നേതൃത്വത്തിൽ 'ഒപ്പരം' എന്ന പേരിലാണ് പുസ്തകം തയാറാക്കിയത്. തലശേരി മുനിസിപ്പൽ ചെയർപേഴ്സൺ കെ.എം.ജമുനാറാണിക്ക് പുസ്തകം നൽകിയാണ് എം.മുകുന്ദൻ പ്രകാശനം നിർവഹിച്ചത്. തലശേരി സേക്രഡ് ഹാര്‍ട്ട്, തിരുവങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി, ന്യൂമാഹിഎംഎംഎച്ച്എസ്എസ് ന്യൂ മാഹി, പാലയാട് ഗവ. ഹയര്‍ സെക്കന്‍ഡറി, കൊടുവള്ളി ജിവിഎച്ച്എസ്എസ് കൊടുവള്ളി എന്നീ വിദ്യാലയങ്ങളില്‍ നിന്നും ആറ് വീതം കുട്ടികളെ ഉള്‍പ്പെടുന്ന 30 അംഗ സംഘമാണ് പ്രോജക്ട് പൂര്‍ത്തിയാക്കിയത്.
നാട്ടുഭാഷാ പൈതൃകത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് പ്രമുഖ ചരിത്ര പണ്ഡിതതരായഡോ എ. വത്സലന്‍, ഞാറ്റിയാല ശ്രീധരന് എന്നിവരുമായി വിദ്യാര്‍ഥികള്‍ അഭിമുഖം നടത്തി. തലശേരി മുനിസിപ്പൽ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തലശേരിസൗത്ത് ബി പിസി ടി.വി സഖീഷ് അധ്യക്ഷത വഹിച്ചു.