മലയോരത്ത് അപകടങ്ങൾ പെരുകുന്നു
1576371
Thursday, July 17, 2025 12:42 AM IST
ഇരിട്ടി: മഴ ശക്തമായതിനൊപ്പം വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും മലയോരത്ത് വാഹനാപകടങ്ങൾക്കിടയാക്കുന്നു. ഇരിട്ടി കൂട്ടുപുഴ അന്തർസംസ്ഥാന പാതയിൽ റോഡിലെ വെള്ളക്കെട്ടും അപകടത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരിട്ടി-കൂട്ടുപുഴ റോഡിൽ കല്ലുമുട്ടിയിൽ കർണാടക രജിസ്ട്രേഷൻ ലോറി ഇടിച്ച് കെഎസ്ആർടിസി ബസിനും കാറിനും കേടുപാടുകൾ സംഭവിച്ചു. ഇരിട്ടി ഭാഗത്തു നിന്ന് കൂട്ടുപുഴ ഭാഗത്തേക്ക് വന്ന ലോറി ആദ്യം കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പെട്ട വാഹനങ്ങളിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.